AUDIOBOOK

Padatha Painkili

Muttathu Varkey
(0)

About

ആ ഗ്രാമദേവാലയത്തിന്റെ മുകളിലെ കുരിശിനെയും അതിനുമപ്പുറത്തുള്ള കന്യാസ്ത്രീമഠത്തിന്റെ ഗോപു ശൃംഗങ്ങളെയും അസ്തമന സൂര്യന്റെ കിരണങ്ങൾ തലോടിക്കൊണ്ടുനിന്നു. അപ്പോൾ അവളുടെ മനസ്സിലൂടെ ഒരു ഗാനമൊഴുകി. ആ ഗാനത്തിനുവേണ്ടി തന്നെയാണ് അയാളുടെ ആത്മാവും മോഹിച്ചിരുന്നത്.... സ്വപ്നം കാണുന്ന വെൺമേഘങ്ങളിലേക്ക്, പാലപ്പൂക്കൾ പെയ്തിറങ്ങുന്ന രാത്രിയുടെ പരിമളത്തിലേക്ക്, അവൻ അവളെ വിളിച്ചു. പാതിയടഞ്ഞ കണ്ണുകളോടെ അവൾ അവന്റെ മാറിൽ തലചായ്ച്ചു നിന്നു. ഹൃദയം നിറഞ്ഞ ഇഷ്ടത്തോടെ അവൻ അവളെ വിളിച്ചു, എന്റെ പൈങ്കിളീ ...ആദ്യം വിടർന്ന പൂവിന്റെ അവസാനിക്കാത്ത സുഗന്ധം പോലെ സ്വപ്നസുന്ദരമായ ഒരു നോവൽ.

Related Subjects

Artists