AUDIOBOOK

About
മലയാളത്തിലെ അപസർപ്പക കഥകളുടെ മുടിചൂടാമന്നൻ എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം പുഷ്പനാഥ് രചിച്ച ഭയവും ആവേശോജ്വലവുമായ കഥയാണ് നിഴലില്ലാത്ത മനുഷ്യൻ. നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് ഉപരിപഠനം കഴിഞ്ഞെത്തുന്ന പ്രധാന ഡോക്ടർക്ക് രാജകീയ വരവേൽപ്പാണ് നൽകിയത്. ഫ്ലാഷുകൾ തുരുതുരാ മിന്നി, വീഡിയോ ക്യാമെറകൾ അതിഥിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു. പിറ്റേ ദിവസം പത്രത്തിൽ ചിത്രങ്ങൾ സഹിതം വാർത്ത വന്നു. ഒരു ഫോട്ടോയിൽ പോലും ഡോക്ടറുടെ ചിത്രമില്ല.